ബിസി 3000ത്തിനും 4000 ത്തിനും ഇടയിലായുള്ള മീസോലിത്തിക് കാലഘട്ടത്തിലെ ഗുഹയാണ് വിക്രംഖോല്. ഗുഹയുടെ ചുവരുകളില്‍ ചില ലിഖിതങ്ങളും കലാരൂപങ്ങളും കൊത്തി വച്ചിട്ടുണ്ട്. സംബാല്‍പൂരില്‍ നിന്നും 81 കിലോമീറ്റര്‍ അകലെയുള്ള ഗുഹയും ശിലാലിഖിതങ്ങളും ആദ്യം വെളിച്ചത്ത് കൊണ്ടുവന്നത് ചരിത്രകാരനായ കെ പി ജെയ്സ്വാള്‍ ആണ്. 1933ല്‍ ഒരു സന്യാസിയാണ് അദ്ദേഹത്തെ അവിടേയ്ക്ക് നയിച്ചത്. 1935 ല്‍ ഒരു പുരാവസ്തു ജേണലില്‍ ഇതു സംബന്ധിച്ച് അദ്ദേഹം എഴുതി.
അതിന് ശേഷം നിരവധി ഗവേഷകര്‍ ഇവിടെ എത്തിയരുന്നു. എന്നാല്‍, ഭിത്തിയിലെ ലിഖിതങ്ങള്‍ വേര്‍തിരിച്ചറിയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഗുഹയ്ക്ക് 37 മീറ്റര്‍ നീളവും 8 മീറ്റര്‍ ഉയരവുമുണ്ടെന്നാണ് കരുതുന്നത്. വനപ്രദേശത്താണ് ഗുഹ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനാല്‍ റോഡുകളും ആശയവിനിമയ സംവിധാനങ്ങളും ഇവിടേയ്ക്കെത്തിയിട്ടില്ല. മനുഷ്യന്റെ ഭൂതകാലത്തിലേക്കുള്ള യാത്രയാണ് ഗുഹ സന്ദര്‍ശനം നല്കുന്ന അനുഭവം.