ബുദ്ധസംസ്കാരങ്ങളില് കാണേണ്ട ഏറ്റവും മികച്ച കാഴ്ചകളില്‍ ഒന്നായാണ് സാഞ്ചിയിലെ ബുദ്ധിസ്റ്റ് വിഹാരത്തെ കണക്കാക്കുന്നത്. നിരവധി ബുദ്ധസന്യാസികള്‍ താമസിച്ചിരുന്ന സ്ഥലമാണിത്. മധ്യപ്രദേശിലെ തന്നെ ഏറ്റവും പവിത്രമായ സ്ഥലങ്ങളിലൊന്നായി ഈ ബുദ്ധവിഹാരത്തെ കണക്കാക്കുന്നു. സാഞ്ചിയില്‍ നിന്നും ഏതാനും കിലോമീറ്റര്‍ ദൂരത്താണിത്. ബുദ്ധചരിത്രം പറയുന്ന ഇവിടെ നിരവധി കാഴ്ചകള്‍ കാണാനുണ്ട്.