നാല് കവാടങ്ങളാണ് സാഞ്ചി സ്തൂപത്തിന് ഉള്ളത്. നാല് വശത്തും നാല് സിംഹത്തലകള്‍ കാണാം. നാല് തൂണകളിലാണ് ഇവ. സാഞ്ചി സ്തൂപങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതയാണ് ഈ കവാടങ്ങള്‍. ബി സി ഒന്നാം നൂറ്റാണ്ടിലാണ് ഇവ നിര്‍മിച്ചത് എന്നാണ് കരുതപ്പെടുന്നത്. തെക്ക് വശത്തുള്ളതാണ് പ്രധാനപ്പെട്ട കവാടമായി കരുതുന്നത്. ഇതിന്റെ നിര്‍മാണചാതുര്യം ആരെയും ആകര്‍ഷിക്കത്തക്കതാണ്.