നിരവധി ചരിത്രകാരന്മാര്‍ പരാമര്‍ശിച്ച ഒരു സുപ്രധാന ക്ഷേത്രമാണ് സാഞ്ചിയിലെ ഗുപ്ത ക്ഷേത്രം. ഇന്ത്യയുടെ നിര്‍മാണ് ചാതുര്യത്തിന്റെ ഉദാഹരണങ്ങളില്‍ ഒന്നാണ് പ്രസിദ്ധമായ ഈ ക്ഷേത്രം. അഞ്ചാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിര്‍മിച്ചത് എന്നാണ് കരുതുന്നത്. ഇന്ത്യാചരിത്രത്തെ ചൂണ്ടിക്കാണിക്കാന്‍ പ്രാപ്തിയുള്ള ഈ ക്ഷേത്രത്തിലേക്ക് നിരവധി സഞ്ചാരികള്‍ എത്തിച്ചേരുന്നു.