സംഗ്ലിയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് പലതരത്തില്‍പ്പെട്ട സസ്യജാലങ്ങളും ജന്തുക്കളും ഇവിടെയുണ്ട്. സംഗ്ലിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണിത്. വനസംരക്ഷണത്തിന് വേണ്ടി നിര്‍മ്മിച്ചെടുത്ത വന്യജീവി സങ്കേതമാണിത്.ഏതാണ്ട് 10.87 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്നതാണ് ഈ വന്യജീവിസങ്കേതം. പുള്ളിപ്പുലി, മുയല്, കാട്ടുപോത്ത്, മയില്‍, മാന്‍ തുടങ്ങിയ വിവിധയിനം ജീവികള്‍ ഇവിടെയുണ്ട്. പലതരത്തിലുള്ള ഇഴജന്തുക്കളും ഔഷധസസ്യങ്ങളും ഇവിടെയുണ്ട്. വന്യജീവിസങ്കേതത്തിന് അടുത്തായിട്ടാണ് സംഗമേശ്വര്‍ ക്ഷേത്രമുള്ളത്.