സംഗ്ലി ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് ഗണപതി മന്ദിര്‍. 1811-1844 കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രമാണിത്. മുപ്പത് വര്‍ഷത്തോളമെടുത്താണ് ഈ ക്ഷേത്രം പണിതത്. അന്ന് സംഗ്ലിയിലെ ഭരണാധികാരിയായിരുന്ന അപ്പാസാഹെബ് പട്വര്ധന് ആണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. സ്വാതന്ത്ര്യ സമരത്തിന്റെ കാലത്ത് ലോകമാന്യതിലക്, മഹാത്മാഗാന്ധി എന്നിവരെല്ലാം ഈ ക്ഷേത്രത്തില്‍ താമസിച്ചിട്ടുണ്ട്. അതിനാല്‍ വിശ്വാസപരമായി മാത്രമല്ല ചരിത്രപരമായും ഈ ക്ഷേത്രത്തിന് ഏറെ പ്രാധാന്യമുണ്ട്.കറുത്ത ശിലയില്‍ പണിതീര്‍ത്ത ക്ഷേത്രം ഒരു വിസ്മയം തന്നെയാണ്. ഇതിന്റെ വാതിലുകളെല്ലാം മരത്തില്‍ കൊത്തിയെടുത്തതാണ്. ഏതാണ്ട് രണ്ടേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ക്ഷേത്രം കണ്ടിരിക്കേണ്ടതുതന്നെയാണ്.