സാംഗ്രൂരില്‍ നിന്ന് കിഴക്ക് നാല് കിലോമീറ്റര്‍ അകലെ മംഗ് വാള് ഗ്രാമത്തിലാണ് ഈ ഗുരുദ്വാര. 1886ല്‍ ജിന്ദിലെ രാജ രഗ്ബീര്‍ സിംഗാണ് ഇത് പണികഴിപ്പിച്ചത്. ഗ്രാമത്തില്‍ വന്ന് പ്രദേശവാസികള്‍ക്ക് ആത്മീയ ജ്ഞാനം നല്കിയ ശ്രീ ഗുരു നാനാക് ജി, ശ്രീ ഗുരു ഹര്‍ഗോബിന്ദ് ജി എന്നിവരുടെ സ്മരമക്കായാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
ഗുരുദ്വാരക്ക് സമീപം ഗുരുജി കുളിക്കാനും പ്രദേശത്തെ പുരോഹിതര്‍ക്കും ഗ്രാമീണര്‍ക്കും അധ്യാപനങ്ങള്‍ നല്‍കാനും ഉപയോഗിച്ചിരുന്ന ഒരു കുളമുണ്ട്. അതിര്‍ത്തി നിര്‍മ്മിച്ച് സരോവരമാക്കി മാറ്റിയിരിക്കുന്ന കുളത്തില്‍ മുങ്ങിക്കുളിക്കുന്നത് വിശുദ്ധമായാണ് കരുതുന്നത്. ഗുരുദ്വാരയില്‍ ഒരു ദിവാര്‍ ഹാളും പുരാതനമെന്ന് കരുതുന്ന കരീര് മരവുമുണ്ട്. ഗുര്സിതാബാര് എന്ന് അറിയപ്പെടുന്ന ഇവിടെയുള്ള ഒരു ആയുധത്തില്‍ 1724 പേര്‍ഷ്യര്‍ സംഖ്യകള്‍ കുറിച്ചിട്ടിട്ടുണ്ട്.