ജമ്മുകാശ്മീരിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടക കേന്ദ്രങ്ങളില്‍ ഒന്നാണ് സങ്കൂവിലെ കര്‍പോ ഖര്. കര്‍പോ ഖര് ഗ്രാമത്തിലാണ് ഈ ആരാധനാലയം സ്ഥിതി ചെയ്യുന്നത്. സയ്യ്ദ് മിര്‍ ഹാഷിമിന്റെ അനുഗ്രഹം തേടി നാടിന്റെ നാനാഭാഗത്തു നിന്നും ആയിരിക്കണക്കിന് വിശ്വാസികളാണ് ഇവിടെ എത്തുന്നത്.
കാശ്മീരിലേക്ക് ക്ഷണിക്കപ്പെട്ട ഒരു മുസ്ളിം സന്യാസിയും പണ്ഡിതനുമായിരുന്നു സയ്യ്ദ് മിര്‍ ഹാഷിം. ബുദ്ധ ഭരണാധാകാരിയായിരുന്ന തി നാംഗ്യാലിനെ ഇസ്ളാമതത്തെ കുറിച്ച് പഠിപ്പിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം കാശ്മീരിലേക്ക് വന്നത്. പതിനാറാം നൂറ്റാണ്ടില്‍ തി നാംഗ്യാല്‍ ഇസ്ളാമതം സ്വീകരിച്ചു.