ഗോവന്‍ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളായ കോള്‍വ ബീച്ച്, ബെനോലിം തുടങ്ങിയവയ്ക്ക് സമീപത്തായാണ് സാന്‍വോര്‍ഡം നഗരം സ്ഥിതിചെയ്യുന്നത്. മനോഹരമായ ഈ ടൗണിലേക്ക് മരഗോവയില് നിന്നും ആറ് കിലോമീറ്റര്‍ ദൂരമേയുള്ളൂ.
തലസ്ഥാനമായ പനജിയിലേക്കും ഇവിടെ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാം. ആറ്, ഏഴ് നൂറ്റാണ്ടുകളിലെ ഗുഹകളായ റിവോന സാന്വോര്ഡത്തിനടുത്താണ്. ഫോട്ടോഗ്രഫി പ്രിയരുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണിത്. ഗോവയിലെ ബുദ്ധമതത്തിന്റെ ഓര്മപ്പെടുത്തലുകള് കൂടിയാണ് ഈ ഗുഹകള്‍. റോഡരികിലെ സ്റ്റാളുകളും ചന്തയും മറ്റുമായി ഞായറാഴ്ചകളില്‍ സാന്‍വോര്‍ഡം ഒരു പക്കാ കച്ചവടകേന്ദ്രമായി മാറും.