സാരാഹനില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ബാബാവാലിയുടെ പ്രകൃതി സൗന്ദര്യത്തില്‍ സന്ദര്ശകന് ഒറ്റനോട്ടത്തില്‍ തന്നെ കറങ്ങിവീഴുമെന്നത് തീര്‍ച്ചയാണ്. മനോഹരമായ തടാകവും ആല്പ്പിന് പുല്‍മേടുകളും ഈ മനോഹാരിതക്ക് അഴക് വര്‍ധിപ്പിക്കുന്നു. സ്പിതി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പിന്വാലിയിലേക്ക് ഇവിടെ നിന്ന് ട്രക്കിംഗ് റൂട്ട് ഉണ്ട്. വാംഗ്ടുവില് നിന്ന് തുടങ്ങുന്ന ലിങ്ക്റോഡ് വഴിയാണ് ഇവിടെയെത്തേണ്ടത്.