നര്‍മ്മദ, ഓര്സാങ്ങ്, സരസ്വതി എന്നീ നദികള്‍ ഒന്നുചേരുന്നിടത്താണ് ചന്ദോധ് നഗരം സ്ഥിതിചെയ്യുന്നത്. അതിനാല്‍തന്നെ പുണ്യസ്ഥലമായാണ് ചന്ദോധിനെ കണക്കാക്കുന്നത്. നിരവധി ക്ഷേത്രങ്ങളുള്ള ചന്ദോധിലെ കാശിവിശ്വനാഥ് മഹാദേവ ക്ഷേത്രം ചുവര്‍ചിത്രങ്ങള്‍, കൊത്തുപണികള്‍ എന്നിവകൊണ്ട് വേറിട്ടുനില്ക്കുന്നു.