വാരാണസിയില്‍ നിന്നും 13 കിലോമീറ്റര്‍ ദൂരത്തായി സാരാനാഥിലാണ് ചൗകണ്ടി സ്തൂപം സ്ഥിതിചെയ്യുന്നത്. ബുദ്ധമത വിശ്വാസികള്‍ക്ക് വളരെ പ്രാധാന്യമുള്ള ഒരു സ്തൂപമാണ് ഇത്. 4-6 നൂറ്റാണ്ടുകള്‍ക്കിടയില്‍ ഗുപ്ത കാലഘട്ടത്തിലാണ് ഇത് നിര്‍മിച്ചത് എന്നാണ് വിശ്വാസം.
ഗയയില്‍ നിന്നും സാരാനാഥിലേക്കുള്ള യാത്രയില്‍ ബുദ്ധന് തന്റെ ശിഷ്യന്മാരെ ആദ്യമായി കണ്ടുമുട്ടിയതിന്റെ സ്മാരകമാണിത്.
ഈ സ്തൂപം പിന്നീട് പരിഷ്കരിക്കുകയും മുഗള്‍ രാജാവ് ഹുയൂണിന്റെ ഓര്‍മയ്ക്കായി ഒരു ഗോപുരം കൂടി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ചൗകണ്ടി സ്തൂപത്തിനടുത്തായി അശോക പില്ലര്‍, ധാമേക സ്തൂപ, ധര്‍മചക്ര സ്തൂപ തുടങ്ങിയവയും കാണാം.