Search
  • Follow NativePlanet
Share

മലനിരകള്‍ കാവല്‍ നില്‍ക്കുന്ന സതാര

20

ഏഴ് മലകളാല്‍ ചുറ്റപ്പെട്ട സതാര മഹാരാഷ്ട്രയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ്. 10,500 ചതരുശ്ര കിലോമീറ്റര്‍ ചുറ്റവളവുള്ള ഈ ജില്ലയില്‍ ഏറെ മനോഹരമായ ക്ഷേത്രങ്ങളും കോട്ടകളുമുണ്ട്.

സതാരയെന്ന വാക്കിനര്‍ത്ഥം ഏഴ് മലകളെന്നാണ്. ഏഴ് മലകളാല്‍ ചുറ്റപ്പെട്ടസ്ഥലമായതിനാലാണ് ഈ പേര് വന്നത്.  ജരാന്ധേശ്വര്‍, യവാന്ധേശ്വര്‍, അജിന്‍ക്യടാര, കിട്‌ലിച്ച ഡോണ്‍ഗര്‍, സജ്ജന്‍ഗഡ്, പെദ്ധ്യാച ഭൈരോബ, നക്ഡിച്ച ഡോണ്‍ഗര്‍ എന്നിവയാണ് ഈ ഏഴ് മലകള്‍.

രാഷ്ട്രകൂട രാജാക്കന്മാരായിരുന്നു ആദ്യകാലത്ത് സതാര ഭരിച്ചിരുന്നത്. പിന്നീട് ചാലൂക്യ രാജാന്മാരും പിന്നീട് മൗര്യന്മാരും സതാര പിടിച്ചെടുത്ത് ഭരിച്ചു. പിന്നീടുള്ള ഊഴം മുഗളന്മാരുടേതായിരുന്നു. ഇതുംകഴിഞ്ഞ് മറാത്ത രാജാക്കന്മാര്‍ സതാര സ്വന്തം വരുതിയിലാക്കി.

മൂന്നാം ആംഗ്ലോ-മറാത്ത യുദ്ധത്തിന് ശേഷം ബ്രിട്ടീഷുകാര്‍ സതാര പിടിച്ചെടുക്കുകയും അതിന്റെ മേല്‍നോട്ടം രാജാ പ്രതാപ് സിങ്ങിനെ ഏല്‍പ്പിയ്ക്കുകയും ചെയ്തു. ഇതിനെല്ലാം ശേഷം സതാര ബോംബെ പ്രസിഡന്‍സിയുടെ ഭാഗമായി. ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ സമരപ്രസ്ഥാനങ്ങളുടെ കേന്ദ്രമായിരുന്നു സതാര.

സതാരയില്‍ കാണാനുള്ളത്

പലരാജവംശത്തിന്റെ കൈകളിലൂടെ മാറിമാറി വന്നതിനാല്‍ത്തന്നെ പലതരത്തിലുള്ള വാസ്തുവിദ്യാരീതികളില്‍ പണിതീര്‍ത്ത ഏറെ കോട്ടകളും ക്ഷേത്രങ്ങളും സതാരയില്‍ കാണാന്‍ കഴിയും. ഇവതന്നെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളും.

അജിന്‍ക്യതാര കോട്ടയാണ് സതാരയിലെ പ്രധാനപ്പെട്ട കോട്ട. രാജ ഭോജ് ആണ് ഈ കോട്ട പണികഴിപ്പിച്ചത്. ഏതാണ്ട് 3000 അടി ഉയരമുള്ളതാണ് ഈ കോട്ട. കോട്ടയുടെ മുകളില്‍ കയറിയെത്തിയാല്‍ സതാരയുടെ മനോഹരമായ കാഴ്ച കാണാം. കോട്ടയ്ക്കടുത്ത് മനോഹരമായ ഒരു മംഗളാദേവി ക്ഷേത്രവുമുണ്ട്.

വസോത കോട്ട, സജ്ജന്‍ഗഡ് കോട്ട എന്നിവയാണ് മറ്റ് പ്രധാനപ്പെട്ട കോട്ടകള്‍. മറാത്ത വാസ്തുവിദ്യാരീതിയില്‍ പണിത ഈ കോട്ടകള്‍ രണ്ടും മനോഹരമായ നിര്‍മ്മിതികളാണ്. വാസ്തുവിദ്യാരീതികള്‍ കാണാനും മനസ്സിലാക്കാനും താല്‍പര്യമുള്ളവര്‍ക്ക് മികച്ച് കാഴ്ചകളായിരിക്കും ഈ കോട്ടകള്‍.

ഗരെ ഗണപതി ക്ഷേത്രം, ഭൈരോബ ക്ഷേത്രം, കൃഷ്‌ണേശ്വര്‍ ക്ഷേത്രം, ഭവാനി മാത ക്ഷേത്രം, അഭയങ്കര്‍ വിഷ്ണു ക്ഷേത്രം എന്നിവയാണ് സതാരയിലെ പ്രധാന ക്ഷേത്രങ്ങള്‍.

ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രശസ്തമായത് കോടേശ്വര്‍ മന്ദിറാണ്. ശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ. ഏതാണ്ട് 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് പതിനാറാം നൂറ്റാണ്ടില്‍ പണിത ക്ഷേത്രമാണിത്.

കൗസ് തടാകം, കൗസ് സമതലം എന്നിവയാണ് സതാരയിലെ മറ്റ് രണ്ട് പ്രധാനകാര്യങ്ങള്‍. ഇവിടം സസ്യജന്തുജാലങ്ങളുടെ കലവറയാണ്. പ്രകൃതി സ്‌നേഹികളെ സംതൃപ്തരാക്കുന്നതെല്ലാം ഇവിടെയുണ്ട്.

കൗസ് തടാകത്തില്‍ നിന്നാണ് സതാരയിലേയ്ക്കുവേണ്ട വെള്ളം ലഭിയ്ക്കുന്നത്. തോസെഗര്‍ വെള്ളച്ചാട്ടമാണ് കണ്ടിരിക്കേണ്ട മറ്റൊന്ന്. മഴക്കാലത്താണ് ഈ വെള്ളച്ചാട്ടം ഏറ്റവും മനോഹരമാകുന്നത്.

പൊവൈ നാകയിലുള്ള ഛത്രപതി ശിവജിയുടെ വമ്പര്‍ പ്രതിമ ഏറെ പ്രശസ്തമാണ്. ഇന്ത്യയില്‍ ഇത്തരത്തില്‍ മറ്റൊരു പ്രതിമയില്ല. ഭക്ഷണപ്രിയര്‍ക്കാണെങ്കില്‍ സതാര സ്‌പെഷ്യല്‍ കന്‍ഡി പേഡ ശരിയ്ക്കുമൊരു പുത്തന്‍ രുചിയായിരിക്കും. രുചിച്ചുകഴിഞ്ഞാല്‍ വീണ്ടും വീണ്ടും കഴിയ്ക്കാന്‍ തോന്നിയ്ക്കുന്ന രുചിയുള്ളൊരു വിഭവമാണിത്.

സതാരയെക്കുറിച്ച് കൂടുതല്‍

സതാര ചൂടു കൂടുതലുള്ള സ്ഥലമാണ്. വേനല്‍ക്കാലത്ത് ഇവിടം സന്ദര്‍ശിയ്ക്കുന്നത് പ്രയാസകരമായിരിയ്ക്കും. വേനലില്‍ ഇവിടത്തെ ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. മഴഇഷ്ടമുള്ളവരാണെങ്കില്‍ മഴക്കാലത്തുതന്നെ സതാര സന്ദര്‍ശിയ്ക്കണം. ഈ സമയത്ത് ഇവിടത്തെ കാലാവസ്ഥ മനോഹരമാണ്. ഇതുപോലെതന്നെ ശീതകാലവും സതാരയെ മനോഹരമാക്കും. ശീതകാലമാണ് സന്ദര്‍ശനത്തിന് ഏറ്റവും പറ്റിയ സമയം.

മഹാരാഷ്ട്രയിലെയും പുറത്തെയും വന്‍നഗരങ്ങളില്‍ നിന്നെല്ലാംസതാരയില്‍ എത്താന്‍ എളുപ്പമാണ്. വിമാനമാര്‍ഗ്ഗവും റെയില്‍ റോഡുമാര്‍ഗ്ഗവുമെല്ലാം സതാരയില്‍ എത്താം. പുനെ, മുംബൈ, രത്‌നഗിരി എന്നീ നഗരങ്ങളില്‍ നിന്നെല്ലാം സതാര അടുത്താണ്.

സതാര പ്രശസ്തമാക്കുന്നത്

സതാര കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സതാര

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സതാര

  • റോഡ് മാര്‍ഗം
    പുനെ-ബാംഗ്ലൂര്‍ ഹൈവേയിലാണ് സതാരസ്ഥിതിചെയ്യുന്നത്. പുനെയില്‍ നിന്നും ഇങ്ങോട്ട് 120 കിലോമീറ്ററാണ് ദൂരം. മഹാരാഷ്ട്രയുടെ പലഭാഗങ്ങളില്‍ നിന്നും സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ ഇങ്ങോട്ട് സര്‍വ്വീസ് നടത്തുന്നുണ്ട്. സതാരയില്‍ നിന്നും മുംബൈയിലേയ്ക്ക് 270 കിലോമീറ്റര്‍ ദൂരമുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    സതാരയില്‍ റെയില്‍വേ സ്റ്റേഷനുണ്ട്. മഹാരാഷ്ട്രയ്ക്കകത്തുനിന്നുള്ള സ്ഥലങ്ങളില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമെല്ലാം തീവണ്ടിമാര്‍ഗ്ഗം സതാരയിലെത്തുക എളുപ്പമാണ്. മൈസൂരില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും ഈ വഴി പോകുന്ന അനേകം തീവണ്ടികളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    പുനെ വിമാനത്താവളമാണ് സതാരയ്ക്ക് അടുത്തുള്ള ആഭ്യന്തര വിമാനത്താവളം. ഇവിടേയ്ക്ക് 107 കിലോമീറ്റര്‍ ദൂരമുണ്ട്. മുംബൈ ഛത്രപതിശിവജി വിമാനത്താവളമാണ് അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat