1930 ല്‍ ക്രിസ്ത്യന്‍ മിഷണറിയായ ഇ. സ്റ്റാന്‍ലി ജോണ്‍സാണ് ഇത് ആരംഭിച്ചത്. മാര്ട്ടിന് ലൂതര്കിങ്ങിന്റെയും, മഹാത്മാഗാന്ധിയുടെയും സുഹൃത്തായിരുന്നു ഇദ്ദേഹം. മുമ്പ് തേയിലത്തോട്ടം സ്ഥിതി ചെയ്ത സ്ഥലത്താണ് ഈ ആശ്രമം പണിതത്. ടെന്‍സിംഗ് നോര്ഗെക്കൊപ്പം 1947 ല്‍ എവറസ്റ്റ് കീഴടക്കാന്‍ ശ്രമിച്ച ഏള് ഡെന്മാന് വര്‍ഷങ്ങളോളം ഇവിടെ താമസിച്ചിരുന്നു. കൊളോണിയല്‍ ആര്‍ക്കിടെക്ചര്‍ ശൈലിയില്‍ പണിത സെന്റ്. ജോണ്‍സ് ചര്‍ച്ച് ഈ ആശ്രമത്തിന്റെ കോംപൗണ്ടിലാണ് സ്ഥിതി ചെയ്യുന്നത്. കുമയോണ്‍ പ്രദേശത്തെ ക്രിസ്തുമത പ്രചാരണത്തിന്റെ കേന്ദ്രം ഇവിടമായിരുന്നു.