നരസിംഹ സ്വാമി ക്ഷേത്രമാണ് സാവന്‍ദുര്‍ഗയിലെ ഒരു പ്രധാന ആകര്‍ഷണകേന്ദ്രം. സാവന്ദുര്ഗയിലെത്തുന്ന ആളുകള്‍ മലയടിവാരത്തിലുള്ള ഈ ക്ഷേത്രം സന്ദര്‍ശിക്കാതെ പോകുക പതിവില്ല. മലയിലേത്തുന്നതോടെ പാറക്കല്ലില്‍ സ്വാഭാവികമായി ഉണ്ടായിവന്നതെന്നു വിശ്വസിക്കപ്പെടുന്ന നരസിംഹമൂര്‍ത്തിയുടെ പ്രതിമയുണ്ട്. കുറച്ചുനേരം കാഴ്ചകള്‍ കണ്ട് സ്വസ്ഥമായിരിക്കാന്‍ ആഗ്രഹിച്ചെത്തുന്നവരുടെ ഇഷ്ടസ്ഥലമാണ് നരസിംഹ സ്വാമി ക്ഷേത്രം.