മതപരവും ചരിത്രപരവുമായി ഏറെ പ്രാധാന്യമുള്ളതാണ് ചമത്കാര്‍ജി ജെയിന് ക്ഷേത്രം. 400 വര്‍ഷം പഴക്കമുള്ള ഇവിടെ ശ്രീ ആദിനാഥ് ഭഗവാനാണ് പ്രതിഷ്ഠ. റെയില്‍വേ സ്റ്റേഷന് റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠക്ക് ഒട്ടേറെ അത്ഭുത സിദ്ധികള്‍ ഉണ്ടെന്നാണ് ജൈനമത വിശ്വാസികള്‍ കരുതുന്നത്. എല്ലാ വര്‍ഷവും ശരത്പൂര്‍ണിമ ഇവിടെ നടക്കുന്ന മേളയില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശ്വാസികളും വിനോദസഞ്ചാരികളും എത്താറുണ്ട്.