നഗരത്തില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കുന്നിന്മുകളില് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലും രാജവംശത്തിന്‍െറ കുലദേവതയാണ് പ്രതിഷ്ഠ. മഹാരാജാ ഭീം സിംഗാണ് ക്ഷേത്രം നിര്‍മിച്ചത്. വെള്ള മാര്‍ബിള്‍ കല്ലുകളില്‍ പരമ്പരാഗത രാജ്പുത്താന ശില്‍പ്പഭംഗി തുളുമ്പുന്ന ഈ ക്ഷേത്രത്തിന് പച്ചപുതച്ചുനില്‍ക്കുന്ന പുല്‍മേടുകളും മറ്റും അഴകാകുന്നു. ചുമരുകളിലും ക്ഷേത്രത്തിന്‍െറ മേല്‍ക്കൂരയിലുമെല്ലാം മനോഹരങ്ങളായ ചിത്രപണികളും ഉണ്ട്. നിരവധി കല്പടവുകള് കയറി വേണം ക്ഷേത്രത്തിലത്തൊന്‍. അവിടെ ദേവിയുടെ വിഗ്രഹത്തിനൊപ്പം ഗണേശ ഭഗവാന്െറയും,ഭൈരവന്െറയും വിഗ്രഹങ്ങള്‍ ഉണ്ട്.