പ്രധാന നഗരത്തില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ അകലെ ആരവല്ലി,വിന്ധ്യന് പര്‍വത നിരകള്‍ കൂടിചേരുന്ന സ്ഥലത്താണ് ഈ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. അപൂര്‍വമായ ജൈവ വ്യവസ്ഥയാണ് ഇവിടെയുള്ളത്. നിരവധി അപൂര്‍വ മരങ്ങള്‍ക്കൊപ്പം വരയന്‍പുലി, ഹൈന, കലമാന്‍, നീലക്കാള, പുള്ളിമാന്‍ തുടങ്ങി നിരവധി മൃഗങ്ങളെയും ഇവിടെ കാണാറുണ്ട്.