Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സവായ് മധോപൂര്‍ » കാലാവസ്ഥ

സവായ് മധോപൂര്‍ കാലാവസ്ഥ

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ കാലയളവിലാണ് ഇവിടെ വേനല്‍ക്കാലം അനുഭവപ്പെടാറ്. 30 ഡിഗ്രി മുതല്‍ 45 ഡിഗ്രി വരെയായിരിക്കും ഈ സമയം ഇവിടെ ചൂട്. മെയ് മാസത്തില്‍ ആയിരിക്കും ചൂട് അധികവും. അതിനാല്‍ ഈ സമയത്തെ സന്ദര്‍ശനം ഒഴിവാക്കേണ്ടതാണ്.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ് ഇവിടെ മഴക്കാലം.  അന്തരീക്ഷം ഈ സമയം ഈര്‍പ്പം നിറഞ്ഞതും ഇളം ചൂടുള്ളതുമായിരിക്കും. സാധാരണ ഇടിവെട്ടോടെ കുറഞ്ഞ അളവില്‍ മാത്രമേ ഇവിടെ മഴ ലഭിക്കാറുള്ളൂ.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ഇക്കാലയളവില്‍ ആണ് ഇവിടെ ഏറ്റവും സുഖമുള്ള കാലാവസ്ഥ അനുഭവപ്പെടാറ്. സന്ദര്‍ശനത്തിന് അനുയോജ്യമായ സമയവും ഇതാണ്. 20 ഡിഗ്രി വരെയായിരിക്കും പകല്‍ താപനില. രാത്രി പലപ്പോഴും രണ്ട് ഡിഗ്രി വരെ താപനില താഴാറുമുണ്ട്.