സേനാപതി നഗരത്തിനു അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു വിനോദ സഞ്ചാരഗ്രാമമാണ് പുരുള്‍. സേനാപതിയിലെ മറ്റു സ്ഥലങ്ങളിലെ പോലെതന്നെ ചരിത്രത്തിന്റെ സമ്പന്നത നമുക്കിവിടെയും കാണാന്‍ കഴിയും. ഈ ഗ്രാമത്തിലേക്കുള്ള യാത്ര നല്ലൊരു ദൃശ്യ വിരുന്നാണ് സന്ദര്ശകന് നല്‍കുക. യാത്രാമധ്യേയുള്ള പ്രകൃതി ഭംഗികള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത നവ്യാനുഭൂതിയാണ് കാഴച്ചക്കാരന് സമ്മാനിക്കുക. പ്രാദേശിക കളികളായ ടോടോവിന്റെയും റെസ്ലിങ്ങിന്റെയും നാടാണ് പുരുള്‍. രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള അനേകം ജനങ്ങള്‍ ഇവ ആസ്വദിക്കാനും പഠിക്കാനും ഇവിടെ എത്തിച്ചേരുന്നു. പുതുവത്സര വേളയിലാണ് ടോടോ മത്സരം നടത്താറ്. പൗകി സയാന്ഹങ്ങളിലാണ് (നെല്ല് പറിച്ചുനടല്‍ ഉത്സവം-മെയ് മാസത്തിന്റെ ആദ്യത്തെ രണ്ടാഴ്ച) റെസ്ലിങ്ങ് മത്സരം നടത്താറ്. ഇവിടെയുള്ള ഗ്രാമീണരായ സ്ത്രീകള്‍ ചെയ്യുന്ന നെയ്ത്ത് ജോലികള്‍ കാണാനും, ചെടികളില്‍ നിന്നും ഇവയ്ക്കാവശ്യമായ ഫൈബര്‍ നൂലുകള്‍ ഉണ്ടാക്കുന്നത് അറിയാനും സന്ദര്‍ശകര്‍ക്ക് സാധിക്കും.