Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സേനാപതി » കാലാവസ്ഥ

സേനാപതി കാലാവസ്ഥ

ഒക്ടോബര്‍ മാസം അല്ലെങ്കില്‍ നവംബറിന്റെ ആദ്യം ആണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയം. ഈ സമയങ്ങളിലാണ് സേനാപതിയുടെ ഭംഗി ആവോളം ആസ്വദിക്കാന്‍ കഴിയുക. ചില സഞ്ചാരികള്‍ വേനല്‍ക്കാല മാസങ്ങളും സന്ദര്‍ശനത്തിനായി തിരഞ്ഞെടുക്കാറുണ്ട്. സുഖകരമായ കാലാവസ്ഥയാണ് ഈ കാലങ്ങളിലെന്നത് തന്നെയാണ് ഇതിന്റെ കാരണം. വിന്ററില്‍ മരംകോച്ചുന്ന തണുപ്പാണ്, അത് അഭിമുഖീകരിക്കുവാന്‍ കഴിയുമെങ്കില്‍ ഈ കാലാവസ്ഥയും സന്ദര്‍ശനത്തിനായി തിരഞ്ഞെടുക്കാവുന്നതാണ്.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ ജൂണ്‍ അവസാനം വരെയുള്ള മാസങ്ങളാണ് സേനാപതിയിലെ വേനല്‍ക്കാലം. 35 ഡിഗ്രി സെല്‍ഷ്യസ് വരെ ഈ കാലാവസ്ഥയില്‍ ഇവിടുത്തെ ഊഷ്മാവ് ഉയരാറുണ്ട്, പക്ഷേ രാത്രികള്‍ക്ക് തണുപ്പാണ്. ഈ പ്രദേശം സമുദ്രനിരപ്പില്‍ നിന്നും ഉയരത്തില്‍ ആയതു കൊണ്ടാണത്. ഈ കാലാവസ്ഥയില്‍ ചിലപ്പോള്‍ മഴയും പ്രതീക്ഷിക്കാവുന്നതാണ്.

മഴക്കാലം

ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള വസന്തകാലത്തിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. ആ സമയങ്ങളില്‍ ഏകദേശം 150 മുതല്‍ 200mm വരെ മഴ എല്ലാ മാസവും ലഭിക്കാറുണ്ട്. അതില്‍ ജൂലൈ ആണ് ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെ മഴ തിമിര്‍ത്തു പെയ്യുന്ന മാസം. ചെടികള്‍ അധികവും പുഷ്പ്പിക്കുന്നതും ഈ മാസങ്ങളിലാണ്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് സേനാപതിയിലെ മഞ്ഞുകാലം. വടക്കുകിഴക്കന്‍ ഭാഗത്തെ മറ്റു സ്ഥലങ്ങളെപ്പോലെ തന്നെ അതികഠിനമായ തണുപ്പാണ് ഈ കാലങ്ങളില്‍ ഇവിടെയും അനുഭവപ്പെടുക. 3 ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവ് താഴാറുണ്ട്. ഡിസംബര്‍ ആണ് ഏറ്റവും തണുപ്പനുഭവപ്പെടുന്ന മാസം. ജനുവരി മുതല്‍ ഫെബ്രുവരി അവസാനം വരെയുള്ള മാസങ്ങളില്‍, മലമുകളില്‍ നിന്നും പര്‍വ്വതചെരുവുകളില്‍ നിന്നും വരുന്ന തണുത്ത മഞ്ഞുകാറ്റുകള്‍ സേനാപതിയെ വിറയ്പ്പിക്കാറുണ്ട്.