മറ്റൊരു ചിത്രകലാ വിന്യാസത്തിന്റെ കേന്ദ്രമാണ് മുകുന്ദ് ഗര്‍ഹ്. രാജസ്ഥാനിലെ ജുന്ജ് ഹുനു ജില്ലയിലെ ഈ പട്ടണം പതിനെട്ടാം നൂറ്റാണ്ടിലെ രാജാ മുകുന്ദ് സിങ്ങാണ് പണി കഴിപ്പിച്ചത്. ഫ്രെസ്കോ പെയിന്റിംഗ്സ് കൊണ്ട് പ്രശസ്തമായ ഒട്ടേറെ ഹവേലികള്‍ ഇവിടെയുണ്ട്. ഈ ഹവേലികളിലെ ദിവാന് ഖനാസ് 17 ഉം 18 ഉം നൂറ്റാണ്ടുകളില്‍ നിര്‍മിക്കപ്പെട്ട ശില്പഭംഗി നിറഞ്ഞ ഫര്‍ണിച്ചറുകള്‍,ചിത്രങ്ങള്‍ തുടങ്ങി ഒത്തിരി വിശേഷണങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.
തീരത്ഥാടകര്ക്കായി ഒട്ടനേകം കൃഷ്ണ ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. വേണു ഗോപാല്‍ മന്ദിര്‍,ഗോപി നാഥ് ടെമ്പിള്‍ എന്നിവ ഇവയില്‍ ചിലതാണ്. ഫോര്‍ട്ട് വില്യം ഹവേലി,ഖുവാലെ വോലോന്ഗ് കി ഹവേലി,ഗംഗ ബക്സ് സഫാരി ഹവേലി,രാജ് കുമാര്‍ ഗനെരി വാല കലാ കേന്ദ്ര ഇവയും വളരെയേറെ പേര് കേട്ടതാണ്.