Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശെഖാവതി » കാലാവസ്ഥ

ശെഖാവതി കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള സീസണാണ് ശെഖാവതി സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സമയം.പിന്നെ ഡെസര്‍ട്ട് ഫെസ്റിവല്‍ കാണാനായി ഫെബ്രുവരിയിലും സഞ്ചാരികളുടെ തിരക്കനുഭവപ്പെടാറുണ്ട്.

വേനല്‍ക്കാലം

ചുട്ടു പൊള്ളുന്ന വേനല്‍ക്കാലമാനിവിടെ മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെ അനുഭവപ്പെടുന്നത്. 27 ഡിഗ്രിക്കും 43  ഡിഗ്രിക്കും ഇടയിലാണ് അക്കാലത്തെ താപനില.കനത്ത വേനലായത് കൊണ്ടു തന്നെ ആ സമയത്തെ ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. വളരെ കുറഞ്ഞ അളവിലുള്ള മഴ മാത്രമേ ഇവിടെ കിട്ടാറുള്ളൂ.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെ നീണ്ടു നില്‍ക്കുന്ന ശീതകാലമാണ് യാത്രികരിലേറെയും ഇവിടെയെത്താറുള്ളത്.ഏറ്റവും സുഖകരമായ കാലാവസ്ഥയാണിത്.35 ഡിഗ്രിക്കും 10 ഡിഗ്രിക്കും ഇടയിലാണ് അക്കാലത്തെ താപനില.