ഷിംലയിലെ പ്രധാന ഷോപ്പിംഗ് കേന്ദ്രമാണ് ഇത്. ഹോട്ടല്‍ ഒബ്റോയ് ക്ലാര്‍ക്ക് മുതല്‍ സ്കാന്‍ഡല്‍ പോയിന്റ് വരെ ഇത് വ്യാപിച്ച് കിടക്കുന്നു. റെസ്റ്റോറന്റുകള്‍, ബാങ്ക്, ക്ലബ്ബുകള്‍, ടൂറിസ്റ്റ് സെന്ററുകള്‍ എന്നിവ ഇതിലുണ്ട്. ഹിസ്റ്റോറിക് ഷോപ്പുകള്‍, കഫെകള്, റസ്റ്റോറന്റുകള്‍ എന്നിവയാണ് പ്രധാന ആകര്ഷണങ്ങള്. സാംസ്കാരിക, കലാപരിപാടികളും ഇവിടെ സംഘടിപ്പിക്കാറുണ്ട്. ഷിംലയിലെ സാമൂഹിക ജീവിതത്തിന്റെ ഒരാസ്ഥാനമാണ് ഇവിടം. സ്വാദിഷ്ടമായ ഏറെ വിഭവങ്ങള്‍ ന്യായവിലയില്‍ ഇവിടുത്തെ റസ്റ്റോറന്റുകളില്‍ ലഭിക്കും.