വിവിധയിനത്തില്‍പ്പെട്ട പക്ഷികളുടെ കേന്ദ്രമായ ഗദാവി പക്ഷിസങ്കേതം ഷിമോഗയിലെ ഒരു പ്രധാനപ്പെട്ട കാഴ്ചയാണ്. അപൂര്‍വ്വമായ നിരവധി പക്ഷികള്‍ ഇവിടെ അന്തേവാസികളായുണ്ട്. ജൂണ്‍ മുതല്‍ ഡിസംബര്‍ മാസം വരെ ദേശാടനക്കിളികലെത്തിച്ചേരുന്നു ഇവിടെ. പക്ഷിസങ്കേതത്തിന് നടുവിലായി 0.73 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന തടാകമാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം. പലതരത്തില്‍പ്പെട്ട കൊക്കുകളും നീര്‍ക്കാക്കകളുമാണ് ഇവിടത്തെ അന്തേവാസികളില്‍ ചിലര്‍. വെളള ഞാറപ്പക്ഷികളെയും കഴുകന്മാരെയും ഇക്കൂട്ടത്തില്‍ കാണാം.
പക്ഷിനിരീക്ഷകരുടെ സ്വര്‍ഗം എന്നാണ് ഗദാവി പക്ഷിസങ്കേതം വിളിക്കപ്പെടുന്നത്. കര്‍ണാടകയിലെ പ്രശസ്തമായ പക്ഷിസങ്കേതങ്ങളില്‍ ഒന്നാണിത്. ഷിമോഗയില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരമുണ്ട് ഗദാവി പക്ഷിസങ്കേതത്തിലേക്ക്. സാഗരയില്‍ നിന്നും 41 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. മംഗലാപുരമാണ് അടുത്ത വിമാനത്താവളം. ഷിമോഗയാണ് അടുത്ത റെയില്‍വേ സ്റ്റേഷന്. റോഡ് മാര്‍ഗ്ഗവും ഇവിടെയത്തിച്ചേരാന് എളുപ്പമാണ്. സിര്‍സിയില്‍നിന്നും ഇവിടെയത്താന്‍ രണ്ട് മണിക്കൂര്‍ സഞ്ചരിച്ചാല്‍ മതിയാകും.