1974 ലാണ് ഷിമോഗയിലെ ശരാവതി വാലി വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്. 431 ചതുരശ്ര കിലോമീറ്ററാണ് ശരാവതി വാലി വന്യജീവി സങ്കേതത്തിന്റെ വിസ്തീര്‍ണം. വിനോദസഞ്ചാരികള്‍ക്ക് ചുറ്റിനടന്നുകാണാനായി ഒരുപാട് സൗകര്യങ്ങളും സ്ഥലങ്ങളുമുണ്ട് ഇവിടെ. നിബിഢവനത്തിലൂടെ ഒഴുകുന്ന ശരാതവതി നദിയാണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. കറുത്ത പുള്ളിപ്പുലി, വിവിധ തരം മാനുകള്‍, കാട്ടുപന്നി, കടുവ, ഈനാംപേച്ചി, കുറുനരി, കരടി, അണ്ണാന് എന്നിങ്ങനെ വ്യത്യസ്തമായ നിരവധി മൃഗങ്ങളെ ഇവിടെ കാണാന്‍ സാധിക്കും.
മൂര്‍ഖനും മലമ്പാമ്പും ചേര മുതലായ പാമ്പുകളുടെയും ആവാസകേന്ദ്രമാണ് ഷിമോഗയിലെ ശരാവതി വാലി വന്യജീവി സങ്കേതം. ശരാവതി വാലി വന്യജീവി സങ്കേതത്തിന് അടുത്തുള്ള പട്ടണം സാഗരയാണ്. ഷിമോഗയില്‍ നിന്നും റോഡ് മാര്‍ഗം ഇവിടെയെത്താനെളുപ്പമാണ്. സാഗരയില്‍നിന്നും ഏഴ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ശരാവതി വാലി വന്യജീവി സങ്കേതത്തിലെത്താം. ഷിമോഗയിലേക്ക് ബാംഗ്ലൂരില്‍നിന്നും ട്രെയിന്‍ സര്‍വ്വീസുണ്ട്. മംഗലാപുരത്ത് നിന്നും ഭട്കല് വഴി തലുഗുപ്പയില് വന്നും ശരാവതി വാലി വന്യജീവി സങ്കേതത്തിലെത്താന്‍ സാധിക്കും. ശരാവതി വാലി വന്യജീവി സങ്കേതത്തിലേക്ക് വരുന്ന സഞ്ചാരികള്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന റൂട്ട് ഇതാണ്