ഷിമോഗയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് താവരെക്കൊപ്പ ലയണ്‍ ആന്‍ഡ് ടൈഗര്‍ സഫാരി. വര്‍ഷം തോറും നിരവധി സഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്. 1988 ലാണ് ഈ സഫാരി പാര്‍ക്ക് ആരംഭിച്ചത്. നിരവധി പക്ഷികളും മൃഗങ്ങളും അധിവസിക്കുന്ന മനോഹരമായ പ്രകൃതിദൃശ്യങ്ങളാണ് താവരെക്കൊപ്പ ലയണ്‍ ആന്‍ഡ് ടൈഗര്‍ സഫാരി യാത്രികര്‍ക്കായി ഒരുക്കിവച്ചിരിക്കുന്നത്. ദേശാടനപ്പക്ഷികളും സിംഹവും കടുവയും പുളളിപുലിയും കരടിയും വിവിധതരം മാനുകളുമുള്ള താവരെക്കൊപ്പ ലയണ്‍ ആന്‍ഡ് ടൈഗര്‍ സഫാരി പാര്‍ക്കിലെ കാഴ്ചകള്‍ പ്രകൃതിസ്നേഹികളുടെ മനം കവരും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഏതാണ്ട് ഇരുന്നൂറിലധികം ഹെക്ടര്‍ ഭൂമിയിലായാണ് സഫാരി പാര്‍ക്കിന്റെ കിടപ്പ്.മഴക്കാലത്തിന് ശേഷം സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലത്താണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം. താവരെക്കൊപ്പയ്ക്ക് സമീപത്തായി നിരവധി വന്യദീവിസങ്കേതങ്ങളുണ്ട് ഷിമോഗ ജില്ലയില്‍. ഷിമോഗയാണ് താവരെക്കൊപ്പ ലയണ്‍ ആന്‍ഡ് ടൈഗര്‍ സഫാരി പാര്ക്കിന് സമീപത്തെ റെയില്‍വേ സ്റ്റേഷന്. ഏകദേശം 15 കിലോമീറ്റര്‍ ദൂരത്തിലാണ് ഇത്. ഷിമോഗയില്‍ നിന്നും താവരെക്കൊപ്പ ലയണ്‍ ആന്‍ഡ് ടൈഗര്‍ സഫാരി പാര്‍ക്കിലേക്ക് നിരവധി ബസ്സ് സര്‍വ്വീസുകളുണ്ട്.
സാഗര, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഇവിടേക്ക് ബസ്സ് യാത്ര എളുപ്പമാണ്.ഷിമോഗയില്ന നിന്നും ടാക്സി, കാബ് എന്നിവയില്‍ കേവലം 20 മിനുട്ട് യാത്രചെയ്താല്‍ താവരെക്കൊപ്പ ലയണ്‍ ആന്‍ഡ് ടൈഗര്‍ സഫാരി പാര്‍ക്കിലെത്താം. (സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ടൈഗര്‍ റിസര്‍വ്വുകളില്‍ കാനനസവാരി നിരോധിച്ചിരിക്കുകയാണ്. നിരോധനം എന്ന് പിന്‍വലിക്കുമെന്നതേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല)