ബാബയുടെ ജീവിതവുമായി ഏറെ ബന്ധമുള്ളസ്ഥലമാണിത്. ബാബയുടെ ക്ഷേത്രത്തിന് തൊട്ടടുത്താണ് ഇത്. അദ്ദേഹം ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍ ഇവിടെയാണ് കഴിഞ്ഞിരുന്നത്. ദ്വാരകാമയില് നിന്നും ഘോഷയാത്രയായിട്ടായിരുന്നുവേ്രത അദ്ദേഹം ചാവഡിയില് എത്തിയിരുന്നത്.
ഈ കാര്യങ്ങളെല്ലാം ഇന്നും ഇവിടെ അനുഷ്ഠാനമായി നടക്കുന്നുണ്ട്, എല്ലാ വ്യാഴാഴ്ചയുമാണ് ഈ ഘോഷയാത്ര നടക്കാറുള്ളത്. ചാവഡി രണ്ടാക്കി തിരിച്ചിട്ടുണ്ട്. ഇതിലൊന്നില്‍ ബാബയുടെ കൂറ്റന്‍ ചിത്രമാണ്. ബാബ ഉപയോഗിച്ചിരുന്ന മരക്കിടക്കയും വെളുത്തൊരു കസേരയും ഇവിടെയുണ്ട്.