യഥാര്‍ത്ഥത്തില്‍ ഇതൊരു മുസ്ലീം പള്ളിയാണ്. ബാബ താമസിയ്ക്കുകയും ഭക്ഷണം തയ്യാറാക്കുകയും എല്ലാം ചെയ്തത് ഇവിടെവച്ചായിരുന്നുവത്രേ. അദ്ദേഹം തന്നെയാണ് പള്ളിയ്ക്ക് ദ്വാരകാമയിയെന്ന് പേരിട്ടതും. ഇവിടെയും ബാബയുടെ ചിത്രങ്ങളും മറ്റുമുണ്ട്. രണ്ട് നിലയുള്ളതാണ് ഈ പള്ളി. ആദ്യത്തേതില്‍ ബാബയുടെ വലിയ ചിത്രങ്ങളും അദ്ദേഹം ഇരിയ്ക്കാന്‍ ഉപയോഗിച്ചിരുന്ന കല്ലുമെല്ലാം സൂക്ഷിച്ചിരിക്കുകയാണ്.
ഇവിടത്തെ രണ്ട് മുറികളില്‍ ഒന്നില്‍ അദ്ദേഹത്തിന്റെ രഥവും മറ്റേതില്‍ അദ്ദേഹത്തിന്റെ പല്ലക്കുമാണ് സൂക്ഷിച്ചിരിക്കുന്നത്. രണ്ടാമത്തെ നിലയില്‍ ബാബ ഉപയോഗിച്ചിരുന്ന കല്ലുകൊണ്ടുണ്ടാക്കിയ ചതുരാകൃതിയിലുള്ള ഇരിപ്പിടമാണ് സൂക്ഷിച്ചിരിക്കുന്നത്. ബാബയുടെയും അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളെ സൂചിപ്പിയ്ക്കുന്നതുമായ ഒട്ടേറെ എണ്ണച്ചായച്ചിത്രങ്ങളും മറ്റും പള്ളിയില്‍ സൂക്ഷിച്ചിട്ടുണ്ട്.