വളരെ മനോഹരമായി ക്രമീകരിച്ചിരിക്കുന്ന ഒരു പൂന്തോട്ടമാണിത്. ഷിര്‍ദ്ദി-മന്‍മദ് സ്‌റ്റേറ്റ് ഹൈവേയിലാണ് ഈ പൂന്തോട്ടം. ബാബ നട്ടുനനച്ചുവളര്‍ത്തിയ തോട്ടമാണേ്രത ഇത്. ദിവസത്തില്‍ ഏറെ സമയം അദ്ദേഹം ഇവിടെ ചെലവഴിക്കാറുണ്ടായിരുന്നുവത്രേ. ലെന്‍ദി ബാഗില്‍ നിന്നും കൊണ്ടുവന്ന വലിയൊരു കരിങ്കല്ലിലായിരുന്നു ഷിര്‍ദ്ദിയിലെ ഗ്രാമീണര്‍ തുണിയലക്കിയിരുന്നത്.
ഒരുദിവസം ബാബ അതിലിരിക്കുന്നതായി ഗ്രാമീണര്‍ കണ്ടു. അതോടെ അവര്‍ ആ കല്ല് ദ്വാരകാമയി പള്ളിയില്‍ കൊണ്ടുവന്ന് സൂക്ഷിയ്ക്കുകയും ചെയ്തുവെന്നൊരു കഥയുണ്ട്.ഈ പൂന്തോട്ടത്തിനകത്ത് ഒരു കെടാവിളക്കുണ്ട്. ബാബ നട്ട ഒരു ആല്‍മരത്തിന് കീഴിലാണ് ഈ വിളക്ക് സൂക്ഷിച്ചിരിക്കുന്നത്. ഏത് സമയത്തും സന്ദര്‍ശകര്‍ക്ക് ഈ പൂന്തോട്ടത്തില്‍ എത്താം.