ആധുനിക ബാംഗ്ലൂരിന്റെ ശില്‍പ്പി എന്നറിയപ്പെടുന്ന കെംപെഗൗഡയാണ് ഗവി ഗംഗാധരേശ്വര ക്ഷേത്രം നിര്‍മിച്ചത്. ശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. അപൂര്‍വ്വമായി മാത്രം കാണാറുളള അഗ്നിദേവന്റെ വിഗ്രഹമാണ് ഈ ക്ഷേത്രത്തിലെ ഒരു പ്രത്യേകമായ കാഴ്ച. ഒപ്പം മറ്റ് 33 ദേവന്മാരുടെ വിഗ്രഹങ്ങളും ഇവിടെ കാണാം. ജ്യോതിശാസ്ത്രവും വാസ്തുവിദ്യയും സമന്വയിപ്പിച്ച് ഒറ്റക്കല്ലില്‍ തീര്‍ത്ത ഇവിടുത്തെ ഗുഹ അതിന്റെ രൂപഭംഗിക്ക് പേരുകേട്ടതാണ്.
ശിവവാഹനമായ നന്ദികേശന്റെ പ്രതിമയും ശിവഗംഗെയിലുണ്ട്. മകരസംക്രാന്തി നാളില്‍ നന്ദിപ്രതിമയുടെ ചെവിയിലൂടെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന സൂര്യരശ്മികള്‍ ശിവലിംഗത്തെ ഉജ്ജ്വലിപ്പിക്കുന്നു. വര്‍ഷത്തിലൊരിക്കല്‍ മാത്രമുണ്ടാകുന്ന ഈ അത്ഭുതകാഴ്ച കാണാനായി നിരവധി ഭക്തര്‍ ഗംഗാധരേശ്വര ക്ഷേത്രത്തിലെത്തുന്നു. രാവിലെ ഏഴിനും പന്ത്രണ്ടര വരെയും വൈകുന്നേരം അഞ്ചുമുതല്‍ എട്ടരവരെയും ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാം.