ശിവഗംഗെ ക്ഷേത്രത്തിന് പുറകിലായി കാണപ്പെടുന്ന പ്രകൃത്യാലുള്ള ഒരു ഉറവയാണ് ഒലകാല തീര്‍ത്ഥം. പാറക്കൂട്ടങ്ങള്‍ക്കിടയിലെ സുഷിരത്തില്‍ നിന്നും ജലം തുടര്‍ച്ചയായി ധാരധാരയായൊഴുകുന്നതുകാണാം. ഈ സുഷിരത്തില്‍ കൈ ചേര്‍ത്ത് പ്രാര്‍ത്ഥിച്ചാല്‍ ഉദ്ദിഷ്ടകാര്യം നടക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.