ഭദ്ര വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ് മുത്തൊടി വന്യജീവി സങ്കേതം. ഇന്ത്യയിലെ ടൈഗര്‍ റിസര്‍വ്വ് പ്രൊജക്ടിന്റെ ഭാഗമാണ് ഈ കാടുകള്‍. രാജ്യത്തെ ഇരുപത്തഞ്ചാമത്തെ ടൈഗര്‍ റിസര്‍വ്വാണ് ഇത്. 1998ലാണ് ഇതിനെ കടുവ സംരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചത്. കടുവകള്‍ കൂടാതെ വംശനാശഭീഷണി നേരിടുന്ന ഒട്ടേറെ ജീവിവര്‍ഗങ്ങള്‍ ഇവിടെയുണ്ട്. ഒപ്പം കാട്ടാനകളും, കുരങ്ങന്മാരും, പുള്ളിപ്പുലികളും തുടങ്ങി അനേക ജാതി ജീവിവര്‍ഗങ്ങളുടെ ആവാസ കേന്ദ്രമാണിവിടം. 120ഓളം വിഭാഗത്തില്‍പ്പെട്ട മരങ്ങളും ഇവിടെയുമ്ട്.