Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശിവപുരി » ആകര്‍ഷണങ്ങള് » ഛത്രികള്‍

ഛത്രികള്‍, ശിവപുരി

23

ഭൌതികശരീരത്തിന്റെ സാന്നിദ്ധ്യമില്ലാതെ തന്നെ മരിച്ച വ്യക്തിയുടെ സ്മരണയ്ക്ക് വേണ്ടി പണിയുന്ന ശവകുടീരങ്ങളാണ് ഛത്രികള്‍ അഥവാ സ്മാരകകുടീരങ്ങള്‍. ചരിത്രത്തിന്റെ ഗതിയെ മാറ്റിമറിച്ച ചില യുദ്ധങ്ങളുടെ പേരിലുള്ള സ്മൃതിമണ്ഡപങ്ങളല്ലാതെ ഇന്ന് ഇത്തരം കുടീരങ്ങള്‍ സാര്‍വ്വത്രികമല്ല. ഗ്രീക്ക് ഭാഷയില്‍ നിന്നുമാണ് ഈ പദത്തിന്റെ ഉത്ഭവം.

ശിവപുരിയുടെ ഭരണം കയ്യാളിയിരുന്ന സിന്ധ്യാവംശജരാണ് ഇവ പണിതത്. രാജകുടുംബത്തിലെ അംഗങ്ങളുടെ വിയോഗം സൃഷ്ടിക്കുന്ന ദുഖസ്മൃതികളാണ് ഇത്തരം ഓര്‍മ്മക്കൊട്ടകങ്ങള്‍ പണിയാന്‍  അവരെ പ്രേരിപ്പിച്ചത്. അവയുടെ ചരിത്രവും പ്രസക്തിയും എന്നതിനേക്കാള്‍ ഈ കെട്ടിടങ്ങളില്‍ കൈകൊണ്ടിട്ടുള്ള കലാചാരുതയാണ് ഇവയെ സന്ദര്‍ശകരുടെ മനസ്സില്‍ അനശ്വരമാക്കുന്നത്.

കായലിന്റെ ഇരുകരകളിലുമായി മുഗള്‍ഗാര്‍ഡനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഛത്രിയിലെ തോട്ടങ്ങള്‍ അണിയിച്ചൊരുക്കിയിട്ടുള്ളത്. അതിന് നടുവില്‍ കലാപരമായി കൊത്തുപണികള്‍ ചെയ്ത മാര്‍ബിള്‍ ഫലകങ്ങള്‍ കൊണ്ടാണ് ഈ കൊട്ടാരങ്ങള്‍ പണിതിട്ടുള്ളത്. സിന്ധ്യാരാജകുടുംബത്തിന്റെ സകല പ്രൌഢിയും പ്രതാപവും വിളിച്ചോതുന്നവയാണിവ. രാജാ മാധവറാവ് സിന്ധ്യയ്ക്കും അദ്ദേഹത്തിന്റെ പത്നിയായിരുന്ന സഖ്യരാജ് സിന്ധ്യാ മഹാറാണിയ്ക്കുമാണ് ഈ ഛത്രികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.

 

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun