ശിവപുരിയ്ക്കകത്തും ചുറ്റുപാടുമായുള്ള മലനിരകളില്‍ നിന്ന് ഒരുപാട് നീരരുവികളും അവയോട് ചേര്‍ന്ന് വെള്ളച്ചാട്ടങ്ങളും രൂപപ്പെട്ടിട്ടുണ്ട്. സമൃദ്ധമായ പച്ചപ്പുകള്‍ക്കിടയിലാണ് മനോഹരമായ സുല്‍ത്താന്‍ ഗര്‍ വെള്ളച്ചാട്ടം. ജില്ലയ്ക്ക് കുറുകെ ഒഴുകുന്ന പാര്‍വ്വതീനദി ഈ മേഖലയിലെ മലനിരകളെ തഴുകി ഒഴുകിയെത്തുന്നതാണ് ഈ വെള്ളച്ചാട്ടം.
മഴക്കാലത്ത് നദി ജലസമ്പുഷ്ടമാകുന്നതോടെ കിഴുക്കാംതൂക്കായി കിടക്കുന്ന പാറയുടെ മുകളില്‍ നിന്ന് പൂര്‍വ്വാധികം ശക്തിയും വ്യാപ്തിയും കൈവരിച്ച് താഴേക്ക് പതിക്കും. ഹരിതവനങ്ങള്‍ പശ്ചാതലമൊരുക്കുന്ന നയനാഭിരാമമായ പ്രകൃതിയിലാണ് ഈ വെള്ളച്ചാട്ടം. പ്രകൃതിയെ ക്യാമറക്കണ്ണുകളിലൂടെ ആവാഹിക്കുവാന്‍ തുനിഞ്ഞിറങ്ങിയവരും കൃത്രിമത്വമില്ലാത്ത നൈസര്‍ഗ്ഗിക സൌന്ദര്യത്തെ പ്രണയിക്കുന്നവരുമായ എണ്ണമറ്റ സഞ്ചാരികള്‍ ദിനംപ്രതി ഇവിടെ വന്നെത്തുന്നു. ശിവപുരിയില്‍ നിന്ന് 50 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ ജലധാര.