Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശിവപുരി » കാലാവസ്ഥ

ശിവപുരി കാലാവസ്ഥ

മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയമാണ് ശിവപുരി സന്ദര്‍ശിക്കാന്‍  പറ്റിയ സമയം. വേനല്‍കാലങ്ങളില്‍ ചൂടിന്റെ കാഠിന്യം സന്ദര്‍ശകര്‍ക്ക് അലോസരമുണ്ടാക്കിയേക്കാം. കടുവകള്‍ അടക്കമുള്ള വന്യജീവികള്‍ ദാഹമകറ്റാന്‍  കായല്‍തീരത്ത് അലഞ്ഞുനടക്കുന്ന കാഴ്ച വേനലില്‍ സുലഭമാണ്. കായലുകളും വെള്ളച്ചാട്ടങ്ങളും കൂടുതല്‍ ജലസമൃദ്ധവും നയനാഭിരാമവും ആകുമെന്നതിനാല്‍ മഴക്കാലത്ത് ഈ സ്ഥലം സന്ദര്‍ശിക്കുന്നതിലും തരക്കേടേതുമില്ല.  

വേനല്‍ക്കാലം

ചൂടുള്ളതും വരണ്ടതുമായ വേനലാണ് മദ്ധ്യപ്രദേശിലെ ശിവപുരിയില്‍. എന്നിരുന്നാലും സഞ്ചാരകേന്ദ്രങ്ങളായ ഹരിതവനങ്ങളും വെള്ളച്ചാട്ടങ്ങളും പക്ഷിസങ്കേതങ്ങളും ചൂടിന്റെ കാഠിന്യത്തെ കുറയ്ക്കും. ചൂട് കൂടിയ മാസമായ ജൂണില്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള കൂടിയ താപനില 42 ഡിഗ്രി സെല്‍ഷ്യസ് ആണ്.

മഴക്കാലം

ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മഴക്കാലത്ത് ശിവപുരിയിലെ കായലുകളും വെള്ളച്ചാട്ടങ്ങളും ജലസമൃദ്ധികൊണ്ട് കൂടുതല്‍ മനോഹരമായിരിക്കും. കുറഞ്ഞ തോതിലുള്ള മഴയും 20 ഡിഗ്രി സെന്റിഗ്രേഡിന്റെ ശരാശരി താപനിലയും ചേര്‍ന്ന് പ്രസന്നമായ കാലാവസ്ഥയായിരിക്കും. എങ്കിലും മാധവ് നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിക്കാന്‍  ഈ സമയം അത്ര നല്ലതല്ല.

ശീതകാലം

തണുത്ത ശൈത്യകാലമാണ് മദ്ധ്യപ്രദേശില്‍. താപനില 28 ഡിഗ്രിക്കും 15 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ ഒരു സമ ശീതോഷ്ണ കാലാവസ്ഥയാണ് ഈ സമയത്ത് അനുഭവപ്പെടുക. ജലാശയങ്ങളിലെ വെള്ളത്തിന്റെ ഘനം അല്പം കുറവായിരിക്കും എന്നതാണ് ഒരു ന്യൂനത.