Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സിദ്ധാപ്പൂര്‍

സിദ്ധാപ്പൂര്‍ ; സുഗന്ധവ്യഞ്ജനങ്ങളുടെ നാട്

3

പ്രകൃതി സൗന്ദര്യമാര്‍ന്ന ദൃശ്യങ്ങള്‍ക്ക് പേരുകേട്ട കര്‍ണാടകത്തിലെ ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് സിദ്ധാപ്പൂര്‍. കുടക് ജില്ലയിലാണ് സിദ്ധാപ്പൂര്‍ സ്ഥിതി ചെയ്യുന്നത്. സുന്ദരവും ശാന്തവുമായ കാലാവസ്ഥയ്ക്ക് പേരുകേട്ട സിദ്ധാപ്പൂരില്‍ വര്‍ഷം തോറും നിരവധി യാത്രികരാണ് എത്തിച്ചേരുന്നത്. കാപ്പി, ഏലം, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ക്കും കണ്ണെത്താദൂരം പരന്നപകിടക്കുന്ന പൈനാപ്പിള്‍ തോട്ടങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണ് സിദ്ധാപ്പൂര്‍. തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള നീണ്ട ട്രക്കിംഗ് മനോഹരമായ ഒരനുഭവമായിരിക്കും എന്ന് തീര്‍ച്ച

 

സിദ്ധാപ്പൂരിനെക്കുറിച്ച്

സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് മാത്രമല്ല, ക്ഷേത്രങ്ങള്‍ക്കും പേരുകേട്ട നാടാണ് സിദ്ധാപ്പൂര്‍. ലക്ഷ്മി നാരായണ ക്ഷേത്രം, കോണ്ടി മരികാംബ, ബങ്കടെശ്വര ക്ഷേത്രം എന്നിവയാണ് സിദ്ധാപ്പൂരിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങള്‍. ബുറുടെ വെള്ളച്ചാട്ടമാണ് സിദ്ധാപ്പൂരിലെ ഒരുപ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രം.

സിദ്ധാപ്പൂരിന് ചുറ്റുമായി നിരവധി മനോഹരമായ കൊച്ചുഗ്രാമങ്ങളുണ്ട്. വ്യത്യസ്തതരം സസ്യസമ്പത്ത് കൊണ്ട് പ്രശസ്തമായ അമ്മത്തിയാണ് ഇവയിലൊന്ന്. വര്‍ഷം തോറും നടന്നുവരാറുള്ള കൊഡവ ഡ്രോസ് എന്നറിയപ്പെടുന്ന ഹോക്കി ടൂര്‍ണമെന്റ് കാണാന്‍ നിരവധി ആളുകളാണ് ഇവിടെയെത്തിച്ചേരുന്നത്. പൊളിബേട്ടയാണ് സമീപത്തുള്ള മറ്റൊരു ആകര്‍ഷണകേന്ദ്രം. ഇവിടെ ഒരു ബുദ്ധക്ഷേത്രവും കോട്ടയും കാണാന്‍ സാധിക്കും.

മഴക്കാലത്തിന് തൊട്ടുമുന്‍പുള്ള വേനല്‍ക്കാലമാണ് സിദ്ധാപ്പൂര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ഒക്‌ടോബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളിലൊന്ന് സിദ്ധാപ്പൂരിലേക്ക് യാത്രപോകാന്‍ തെരഞ്ഞെടുക്കാവുന്നതാണ്. ബാംഗ്ലൂരാണ് അടുത്തുള്ള ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. ട്രെയിന്‍ യാത്രക്കാര്‍ക്ക് മൈസൂരിലിറങ്ങിയും സിദ്ധാപ്പൂരിലെത്താം. റോഡ് മാര്‍ഗ്ഗവും ഇവിടെയെത്താന്‍ പ്രയാസമില്ല.

സിദ്ധാപ്പൂര്‍ പ്രശസ്തമാക്കുന്നത്

സിദ്ധാപ്പൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സിദ്ധാപ്പൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സിദ്ധാപ്പൂര്‍

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat