സിക്കാര്‍ ജില്ലയിലെ പ്രമുഖമായ ഒരു ടൂറിസം ആകര്‍ഷണകേന്ദ്രമാണ് ഗണേശ്വര്‍. അവിടവിടെയായി കാണപ്പെടുന്ന സള്‍ഫര്‍ അരുവികളാണ് ഇവിടത്തെ വലിയൊരു ആകര്‍ഷണം. ഈ അരുവികള്‍ക്ക് ഔഷധഗുണമുള്ളതായി വിശ്വസിക്കപ്പെടുന്നു. 4000 വര്‍ഷത്തോളം പഴക്കമുള്ള സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ ഇവിടെ സഞ്ചാരികള്‍ക്ക് കാണാം. ഗണേശ്വറിന് സമീപത്തായി ബലേശ്വര്‍ നഗരവും അവിടെ പുനര്‍നിര്‍മിക്കപ്പെട്ട വലിയൊരു ശിവക്ഷേത്രവുമുണ്ട്.