കര്‍ലി കായല്‍ സിന്ധുദുര്‍ഗിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്. കേരളത്തിലെ കായല്‍ സഞ്ചാരവുമായി ഏരെ സാമ്യമുള്ളതാണ് കര്ളിയിലെ കായല്‍ അനുഭവവും. കായല്‍യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ തീര്‍ച്ചയായും കര്ലിയും സന്ദര്‍ശിയ്ക്കണം. കര്‍ലി നദി അറബിക്കടലില്‍ ചേരുന്ന അഴിമുഖത്തുനിന്നുള്ള ദൃശ്യങ്ങളെല്ലാം മനംകവരുന്നവയാണ്. ബോട്ട് റൈഡിനും മറ്റും പറ്റിയ സ്ഥലമാണിത്. നദീതീരത്തെല്ലാം പച്ചപ്പുള്ള വനങ്ങളാണ്.