മാപുസയ്ക്ക് വടക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ഒരു ചെറിയ ടൗണ്‍ഷിപ്പാണ് സിയോലിം. പാര്‍ട്ടി സോണുകളായ അഞ്ജുന, കലാന്‍ഗുട്ട്, ബാഗ എന്നിവിടങ്ങളില്‍ നിന്നും വടക്കുമാറിയാണ് സിയോലമിന്റെ സ്ഥാനം. സൂര്യോദയവും അസ്തമയവും കാണാന്‍ ഇഷ്ടപ്പെടുന്ന യാത്രികര്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ് സിയോലിം ബീച്ച്. സിയോമിലെ അസ്തമയക്കാഴ്ചകളില്ലാതെ ഗോവന്‍ യാത്ര പൂര്‍ണമാകില്ല എന്നുപറഞ്ഞാലും അതിശയോക്തിയാവില്ല.
പണ്ടുകാലത്ത് ഇവിടം സിംഹങ്ങളും പുലികളും പാര്‍ത്തിരുന്ന വന്‍ കാടുകളായിരുന്നു എന്നാണ് വിശ്വാസം. ക്രിസ്ത്യാനികളും ഹിന്ദുക്കളുമടക്കം നിരവധി പേര്‍ ഇവിടേക്ക് തീര്‍ത്ഥാടനത്തിനായി വന്നിരുന്നു. സെന്റ് ആന്റണി ചര്‍ച്ച്, മാ ദേ ദിയൂസ്, ഔവര്‍ ലേഡി ഓഫ് സോറോസ് ചര്‍ച്ച്, ശ്രീ ദത്ത, സതേരി ക്ഷേത്രം മുതലായ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാനായി സീസണുകളില്‍ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും വിശ്വാസികള്‍ ഇവിടേക്ക് പ്രവഹിക്കുന്നു. മാപുസ, പനജി, നോര്‍ത്ത് ഗോവ തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാം എന്നതുതന്നെയാണ് സിയോലിമിന്റെ പ്രത്യേകത.
അഞ്ജുന ബീച്ച്, അഞ്ജുന സാറ്റര്‍ഡേ നൈറ്റ് ഫ്‌ളീ മാര്‍ക്കറ്റ്, തുടങ്ങിയവയും സിയോലിമിന്റെ പരിസരത്തായാണ്. ചോപ്ഡം ഫിഷ് മാര്‍ക്കറ്റ്, വാഗത്തോര്‍, ചപോറ ബീച്ചുകള്‍ എന്നിവയാണ് സിയോലിമിന്റെ തീരത്തെ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത കാഴ്ചകള്‍. ചെലവുകുറഞ്ഞ മുറികള്‍ മുതല്‍ 4 സ്റ്റാര്‍ ഹോട്ടലുകള്‍ വരെയുള്ള താമസസൗകര്യങ്ങള്‍ ഇവിടെ ലഭിക്കും. പനജിയില്‍ നിന്നോ ബാഗയില്‍ നിന്നോ വാടകയ്ക്ക് ലഭിക്കുന്ന ബൈക്കിലും ഇവിടെയത്താന്‍ പ്രയാസമില്ല.