Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സീര്‍കാഴി » കാലാവസ്ഥ

സീര്‍കാഴി കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് സീര്‍കാഴി സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം. അനുകൂലമായ കാലാവസ്ഥയുള്ളത് മാത്രമല്ല അനേകം ഉത്സവങ്ങളും ഇക്കാലത്ത് സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാവും.

വേനല്‍ക്കാലം

ബംഗാള്‍ ഉള്‍ക്കടലിന്‍റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സീര്‍കാഴിയില്‍ ചൂടും, ഈര്‍പ്പവുമുള്ള കാലാവസ്ഥ അനുഭവപ്പെടുന്നു. വേനല്‍ക്കാലത്ത് 22 ഡിഗ്രി സെല്‍ഷ്യസിനും, 35 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് ചൂട്. മാര്‍ച്ച് മാസം പൊതുവെ പ്രസന്നമാണ്. ഏപ്രില്‍ മാസത്തിലാണ് ഏറ്റവും ചൂട് അനുഭവപ്പെടുന്നത്. മെയ്മാസവും ചൂടുള്ളതാണ്. വേനല്‍കാലത്ത് സീര്‍കാഴി സന്ദര്‍ശിക്കുന്നവര്‍ കുറവാണ്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ  നല്ലതോതില്‍ സീര്‍കാഴിയില്‍ മഴ പെയ്യുന്നു.  ഇക്കാലത്ത് മഴയില്‍ കുതിര്‍ന്ന് ക്ഷേത്രങ്ങള്‍ക്ക് പുരാതനമായ ഒരു തോന്നല്‍ ജനിപ്പിക്കും..

ശീതകാലം

സാമാന്യം തണുപ്പ് ശൈത്യകാലത്ത് സീര്‍കാഴിയില്‍ അനുഭവപ്പെടുന്നു. 15 ഡിഗ്രി സെല്‍ഷ്യസിനും, 28  ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് ഇക്കാലത്തെ താപനില. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശൈത്യകാലം. ജനുവരിയിലാണ് ഏറ്റവും തണുപ്പ് അനുഭവപ്പെടുന്നത്.