വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

രാം ദേവ് മന്ദിര്‍, സിര്‍സ

ശുപാര്‍ശ ചെയ്യുന്നത്

ബാബാ രാംദേവ്ജിയെയാണ് ഇവിടെ ആരാധിക്കുന്നത്. രാംദേവോ പിര്‍, രാംഷാ പിര്‍ എന്നീ പേരിലും അറിയപ്പെടുന്ന ഈ യോഗിവര്യനെ രാജസ്ഥാന്‍, മറ്റ് ചില ഇന്ത്യന്‍ സംസ്ഥാനങ്ങള്‍, പാക്കിസ്ഥാനിലെ സിന്ധ് എന്നിവിടങ്ങളിലും ആരാധിക്കുന്നുണ്ട്.

മപരമോ, സാമൂഹികമോ, ജാതീയമോ ആയ വേര്‍തിരിവുകളില്ലാതെ ഹിന്ദുക്കളും, മുസ്ലിംകളും, സിഖുകാരും, ജൈനന്മാരും ഇദ്ദേഹത്തെ ആദരിക്കുന്നു. പാവപ്പെട്ടവരോടുള്ള ഇദ്ദേഹത്തിന്‍റെ സമീപനമാണ് ഇതിന് പിന്നിലെ കാരണം. വിഷ്ണുവിന്‍റെ അവതാരമായാണ് ഹിന്ദു മതത്തിലുള്ളവര്‍ ബാബാ രാംദേവ്ജിയെ കാണുന്നത്. പാണ്ഡവ രാജാവായ അര്‍ജ്ജുനന്‍റെ സന്തതി പരമ്പരയിലെ എഴുപത്തി രണ്ടാമത്തെ ആളായാണ് ബാബാ രാംദേവ്ജി പരിഗണിക്കപ്പെടുന്നത്.

മുസ്ലിംകള്‍ രാംദേവ്ജിയുടെ അത്ഭുത സിദ്ധികളെയാണ് ആദരിക്കുന്നത്. പ്രദേശികമായ വിശ്വാസം അനുസരിച്ച് രാംദേവ്ജിയുടെ പ്രശസ്തി മുസ്ലിംകളുടെ വിശുദ്ധ കേന്ദ്രമായ മെക്കയിലെത്തുകയും, ഇതിന്‍റെ യാഥാര്‍ത്യം അറിയാനായി അഞ്ച് പിര്‍ അഥവാ ജഞാനികള്‍ ഇവിടെയെത്തുകയും ശക്തികള്‍ കണ്ട് ബോധ്യപ്പെടുകയും ചെയ്തു.

ബാബാ രാംദേവ് അവരെ ഭക്ഷണത്തിന് ക്ഷണിച്ചപ്പോള്‍ തങ്ങളുടെ പാത്രങ്ങളില്‍ മാത്രമേ ഭക്ഷണം കഴിക്കൂ എന്ന് പിര്‍മാര്‍ പറഞ്ഞു. അപ്പോള്‍ ബാബ ചെറിയ ചിരിയോടെ ആ പാത്രങ്ങള്‍ മെക്കയില്‍ നിന്ന് ഇവിടേക്കുള്ള യാത്രയിലാണ് എന്ന് പറഞ്ഞു. വൈകാതെ അന്തരീക്ഷത്തിലൂടെ ആ പാത്രങ്ങള്‍ അവിടേക്ക് പറന്നിറങ്ങി. തുടര്‍ന്ന് ജീവിതാന്ത്യം വരെ അവിടെത്തന്നെ ചെലവഴിക്കാന്‍ അവര്‍ തീരുമാനിച്ചു. ഇവരുടെ സമാധികള്‍ ബാബാരാംദേവിന്‍റേതിന് അടുത്തായി തന്നെ കാണാനാവും.

ബാബാ രംദേവിന് സമര്‍പ്പിക്കപ്പെട്ട നിരവധി ക്ഷേത്രങ്ങള്‍ ഇന്ത്യയില്‍ പലയിടങ്ങളിലുമുണ്ട്. അതിലേറ്റവും വലുത് സിര്‍സയിലെ കഗ്ദാനയിലേതാണ്. എല്ലാ വര്‍ഷവും, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇവിടെ നടക്കുന്ന ഉത്സവത്തില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുക്കുന്നത്.

 

സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
Please Wait while comments are loading...