Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സിര്‍സ » കാലാവസ്ഥ

സിര്‍സ കാലാവസ്ഥ

Sirsa enjoys mild and pleasant climate from November to April and, so this is the best time to visit the city. However, the religious sites and temples attract visitors the year round.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെ നീളുന്ന വേനല്‍ക്കാലമാണ് സിര്‍സയിലേത്. ഇത് ചിലപ്പോള്‍ ജൂണ്‍ വരെയും നീളാറുണ്ട്. ഇക്കാലത്തെ അന്തരീക്ഷ താപനില 22 ഡിഗ്രി സെല്‍ഷ്യസിനും 40 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. ഇക്കാലത്ത് കടുത്ത ചൂടും, അതിനൊപ്പം ശക്തമായ കാറ്റും വീശുന്നു.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെ നീണ്ടുനില്‍ക്കുന്ന മഴക്കാലത്ത് കനത്ത മഴയാണ് സിര്‍സയില്‍ ലഭിക്കുന്നത്. ഇക്കാലത്ത് ആകാശം മേഘാവൃതവും, അന്തരീക്ഷം മൂടല്‍മഞ്ഞ് നിറഞ്ഞതുമാണ്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരിവരെയാണ് ശൈത്യകാലം. തെളിഞ്ഞ് പ്രസന്നമായ കാലാവസ്ഥയാണ് ഇക്കാലത്ത് അനുഭവപ്പെടുന്നത്. 12 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇക്കാലത്തെ അന്തരീക്ഷ താപനില. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ പ്രസന്നമായ കാലാവസ്ഥയായതിനാല്‍ ഇക്കാലത്ത് ഇവിടേക്ക് സന്ദര്‍ശനം നടത്താന്‍ അനുയോജ്യമാണ്. എന്നിരുന്നാലും വര്‍ഷം മുഴുവന്‍ മതകേന്ദ്രങ്ങളും, ക്ഷേത്രങ്ങളും കാണാനായി ആളുകള്‍ ഇവിടെയെത്തുന്നു.