സിര്‍സിയില്‍നിന്നും 30 കിലോമീറ്റര്‍ മാറിയാണ് ഉഞ്ചാള്ളി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. സിദ്ധാപ്പൂര്‍ താലൂക്കിലാണ് ഈ വെളളച്ചാട്ടം. ലുഷിംഗ്ടണ്‍ ഫാള്‍സ് എന്നൊരു പേര് കൂടിയുണ്ട് ഈ മനോഹരമായ വെള്ളച്ചാട്ടത്തിന്. 1845 ല്‍ ബ്രട്ടീഷ് ഇന്ത്യയിലെ കളക്ടറായിരുന്ന ജെ ഡി ലുഷിംഗ്ടണ്‍ ആണ് ഈ വെളളച്ചാട്ടം കണ്ടെത്തിയതെന്നും അതുകൊണ്ടാണ് ഈ വെള്ളച്ചാട്ടത്തിന് ലുഷിംഗ്ടണ്‍ ഫാള്‍സ് വന്നതെന്നുമാണ് കരുതപ്പെടുന്നത്. ആഗനാശിനി നദിയില്‍ ഉത്ഭവിക്കുന്ന ഈ വെള്ളച്ചാട്ടത്തിന് 381 മീറ്റര്‍ (116 മീറ്റര്‍) ഉയരമുണ്ട്. സിര്‍സിയിലെ ശങ്കരതീര്ത്ഥത്തില് നിന്നാണ് നദി ഉത്ഭവിക്കുന്നത്. തുടര്‍ന്ന് മഞ്ചാഗുനി നദിയുമായി ചേര്‍ന്ന് ആഗനാശിനിയായി രൂപാന്തരപ്പെടുന്നു. വര്‍ഷത്തില്‍ ഏത് സമയത്തും ഇവിടേക്ക് ഒരു യാത്ര സാധ്യമാണ്.