രാജപാളയത്ത് നിന്ന് 12 കിലോമീറ്റര്‍ അകലെ പശ്ചിമഘട്ടത്തിലാണ് അയ്യനാര് വെള്ളച്ചാട്ടം. ശിവകാശിയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണിത്. ഇതിനടുത്തായി ഒരു അയ്യനാര് ക്ഷേത്രമുണ്ട്. ഇവിടം ഒരു പിക്നിക് കേന്ദ്രവുമാണ്. 15 അടി ഉയരമുള്ള അയ്യനാര് വെള്ളച്ചാട്ടം ഇടതൂര്‍ന്ന വനത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. ഈ വനത്തിന്റെ സ്വാഭാവികമായ പ്രകൃതിഭംഗി ഇവിടേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.