ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കാളിക്ഷേത്രമാണ് ഇത്. ഇവിടെ സ്വര്‍ണ്ണനിറത്തിലുള്ള കാളീ പ്രതിമയും അതിനോട് ചേര്‍ന്ന് ഒരു ടവറുമുണ്ട്. ശിവകാശിയിലെ ഏറെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണിത്. നഗരത്തിന്റെ സംരക്ഷകയായി കരുതുന്ന ഭദ്രകാളിയമ്മന്‍ ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ക്ഷേത്രത്തോട് ചേര്‍ന്ന രാജഗോപുരവും ഒരു പ്രധാന കാഴ്ചയാണ്. തമിഴ്നാട്ടിലെ കാളീക്ഷേത്രങ്ങളിലെ ഏറ്റവും ഉയരമുള്ള ഗോപുരമാണ് ഇത്.