ഇതൊരു തടാകമാണ്. സോളാപൂര്‍ ബ്രിട്ടീഷ് ഭരണത്തിന്കീഴിലായിരുന്നകാലത്താണ് ഈ തടാകം പണിതത്. കേണല്‍ ഫിഫെയാണ് ഈ ടാങ്ക് നിര്‍മ്മിക്കാന്‍ മുന്‍കയ്യെടുത്തത്. ഈ തടാകത്തില്‍ നിന്നാണ് സോളാപ്പൂരിലേയ്ക്ക് വേണ്ട വെള്ളമെടുക്കുന്നത്. വര്‍ഷത്തില്‍ എല്ലാസമയത്തും ഇതില്‍ ജലസാന്നിധ്യമുണ്ടാകും. ഡെക്കാന്‍ പ്രദേശത്തെ ഏറ്റവും വലിയ ജലസേചനപദ്ധതികളില്‍ രണ്ടാം സ്ഥാനമാണ് എക്റുഖ് ടാങ്കിനുള്ളത്.