ചരിത്രപ്രാധാന്യമുള്ള ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് ഇത്. സിന, ഭീം എന്നീ നദികളുടെ കരയിലാണ് ഈ സ്ഥലം. എണ്ണൂറുവര്ഷമെങ്കിലും പഴക്കമുള്ള കേന്ദ്രമാണിത്. ഹേമന്ദ്പതി ശൈലിയില്‍ നിര്‍മ്മിച്ച ഒരു പുരാതന ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഇവിടെനിന്നും കണ്ടെടുത്ത ലിംഗം തീര്‍ത്തും വ്യത്യസ്തമായ ശൈലിയിലുള്ളതാണത്രേ.
ഇന്ത്യയില്‍ മറ്റെവിടെയും ഇത്തരത്തിലൊരു ശിവലിംഗമില്ലെന്നാണ് പറയപ്പെടുന്നത്. കൂഡല്‍ സംഗം ഡെവലപ്മെന്റ് ബോര്‍ഡ് ആണ് ഈ തീര്‍ത്ഥാടനകേന്ദ്രത്തിന്റെ കാര്യങ്ങള്‍ നോക്കിനടത്തുന്നത്. നാല്‍ദുര്‍ഗ് കോട്ട ഇതിനടുത്താണ്. പ്രമുഖ നദികളായ കൃഷ്ണ. ഘട്പ്രഭ എന്നിവ ഇതിനടുത്തുകൂടിയാണ് ഒഴുകുന്നത്.