സോളാപ്പൂരിലെ പഴക്കമേറിയ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ഗ്രേറ്റ് ഇന്ത്യന്‍ ബുസറ്റാര്ഡ് സാങ്ച്വറിയ്ക്കടുത്തായിട്ടാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മോതി ബാഗ് തടാകവും ഇതിനടുത്താണ്. രേവണ്സിദ്ധേശ്വരനെന്ന സന്യാസിയ്ക്കുവേണ്ടി പണിത ക്ഷേത്രമാണിത്. ക്ഷേത്രത്തില്‍ പൂജിയ്ക്കുന്നത് സന്യാസിയുടെ രൂപത്തെയാണ്. മകരസംക്രാന്തി സമയത്താണ് ഇവിടെ വിശേഷപൂജകള്‍ നടക്കുന്നത്.