ശ്രീ ശാന്ത് ധാംജിയെന്ന സന്യാസിവര്യനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. സോളാപ്പൂര്‍ പട്ടണത്തിനടുത്തുള്ള മംഗള്വേധയെന്ന സ്ഥലത്താണ് ഈ ക്ഷേത്രം. വിശുദ്ധരുടെ ഭൂമിയെന്നാണ് മംഗല്‍വേധ അറിയപ്പെടുന്നത്. പതിനാലാം നൂറ്റാണ്ടില്‍ ഒട്ടേറെ സന്യാസി വര്യന്മാര് ഇവിടെ താമസിച്ചിരുന്നതിനാലാണ് ഈ പേരു വീണത്.
ലക്ഷ്മീ ദേവിയുടെ പ്രതിഷ്ഠയുള്ളൊരു ക്ഷേത്രവും ഇവിടെയുണ്ട്. പാലുല്പാദനത്തില് മുന്നില്‍ നില്ക്കുന്ന ഈ ഗ്രാമാണ് സമീപസ്ഥലങ്ങളിലേയ്ക്കെല്ലാം തൈര് വിതരണം ചെയ്യുന്നത്. അങ്ങനെ ഈ ഗ്രാമത്തിന് ലക്ഷ്മി ദഹിവാഡിയെന്ന പേരുവീണു. തൈരിന് ഹിന്ദിയില്‍ ദഹിയെന്നാണ് പറയുക. ലക്ഷ്മി ദേവിയുടെ ക്ഷേത്രവും അറിയപ്പെടുന്നത് ഇതേപേരിലാണ്.